കോഴിക്കോട്: കേരളത്തിലെ സംഗീത കലാകാരന്മാരുടെ ആദ്യ കൂട്ടായ്മയായ മ്യൂസിഷ്യന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ (എം.ഡബ്ല്യു.എ.) മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 'ഇനിയൊന്ന് പാടൂ' എന്ന പേരില്‍ മലയാള ചലച്ചിത്ര ഗാനാലാപന മത്സരം നടത്തുന്നു.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അസോസിയേഷന്‍ നടത്തുന്നത്. മേയ് 5, 6 തീയതികളില്‍ കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഗാനാലാപന മത്സരത്തിന്റെ പ്രിലിമിനറി ഓഡിഷന്‍ നടക്കുന്നത്. 2023 മേയ് 17-ന് കോഴിക്കോട് ടൗണ്‍ഹാളില്‍വെച്ച് ഫൈനല്‍ മത്സരവും നടക്കും.
9 - 15 ജൂനിയര്‍, 16 - 25 സീനിയര്‍, 26-ന് മുകളില്‍ സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക: 8137992042, 8075033143
Content Highlights: malayalam film singing competition


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..