കൊയിലാണ്ടി: വിവിധ കേസുകളിൽപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടാൻ ഇടമില്ലാതെ കൊയിലാണ്ടി പോലീസ്. ഇത്തരം വാഹനങ്ങളിൽ ഏറെയും നിർത്തിയിടുന്നത് ദേശീയ പാതയോരത്താണ്. ബസ്‌, ലോറി, കാർ, ബൈക്ക്, പെട്ടി ഓട്ടോറിക്ഷ തുടങ്ങി ഒട്ടെറെ വാഹനങ്ങളാണ് റോഡരികിൽ പിടിച്ചിട്ടിരിക്കുന്നത്. ഈ വാഹനങ്ങളിൽ ഭൂരിപക്ഷവും തുരുമ്പെടുത്ത് നശിച്ചു പോയിരിക്കുകയാണ്. ഇവയ്ക്കുമുകളിലായി വലിയ ചെടികൾവരെ മുളച്ചു പൊന്തിയിട്ടുണ്ട്.

കേസുകൾ തീർപ്പാകുന്നതുവരെ മഴയും വെയിലുമേറ്റ് വാഹനങ്ങൾ നശിക്കുകയാണ്. കൊയിലാണ്ടി മിനി സിവിൽസ്റ്റേഷൻ, ഗേൾസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ ബുദ്ധിമുട്ടുകയാണ്. ഇത്തരം വാഹനങ്ങൾ റോഡരികിൽനിന്ന് മാറ്റാൻ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം. കൊയിലാണ്ടി നഗരത്തിൽ റോഡ് വികസിപ്പിക്കുവാനും ഗതാഗതം പരിഷ്കരിക്കുവാനും ഗതാഗതവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. റോഡരികിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനാണ് തീരുമാനം.