MP Veerendra Kumar
കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്‍റെ അനുസ്മരണ ദിനമായ മേയ് 28-ന് എല്‍.ജെ.ഡി. സംസ്ഥാന കമ്മറ്റി റാലി സംഘടിപ്പിക്കും. 'ഫാസിസത്തിനെതിരേ ജനതാ മുന്നേറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന അനുസ്മരണ റാലി വൈകിട്ട് 3.30-ന് മുതലക്കുളം മൈതാനത്തുനിന്ന് ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.
കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, ആര്‍ജെഡി രാജ്യസഭാ നേതാവ് മനോജ് ഝാ തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്യും.
Content Highlights: MP Veerendra Kumar memorial rally
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..