തിക്കോടി : ഗ്രാമപ്പഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പുതുക്കുടി ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി. ഖാലിദ് എന്നിവർ എൽ.ഡി.എഫ്. സ്വതന്ത്രരായി മത്സരിക്കുന്നു.

രണ്ടായിരത്തിൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് രണ്ടരവർഷം ഹമീദായിരുന്നു. മുസ്‌ലിം ലീഗ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്‌്‌, ജില്ലാ കമ്മിറ്റി അംഗം, ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം, വൈറ്റ്ഗാർഡ് കൊയിലാണ്ടി നിയോജകമണ്ഡലം ക്യാപ്റ്റൻ എന്നീ നിലയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തിക്കോടി രണ്ടാംവാർഡിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. ചൊവ്വാഴ്ച ഇദ്ദേഹം സ്ഥാനാർഥിപത്രിക സമർപ്പിക്കും. 2005-ൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ടി. ഖാലിദ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽനിന്ന്‌ ഇടതുമുന്നണിക്കും, യു.ഡി.എഫിനെതിരേ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിരുന്നു.

ഈ പ്രാവശ്യം 16-ാം വാർഡിൽ എൽ.ഡി.എഫ്. സ്വതന്ത്രനായി തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.