പെരുമണ്ണ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിൽ അമ്മാവനും മരുമകനും മത്സരരംഗത്തുണ്ട്. അമ്മാവൻ പാലത്തുംകുഴി കീഴ്പാടം കരിയാട്ട് പ്രകാശൻ ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാം വാർഡിലും മരുമകൻ പെരുമൺപുറ ചേപ്പാൽത്താഴം സി.പി ഗിരീഷ് ആറാം വാർഡിലുമാണ് മത്സരിക്കുന്നത്. ഇരുവരും ബി.ജെ.പി. സ്ഥാനാർഥികളാണ്.

പ്രകാശന്റെ സഹോദരിയുടെ മകനാണ് സി.പി. ഗിരീഷ്. ഗിരീഷ് ബി.ജെ.പി പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ബി.ജെ.പി. പതിനൊന്നാം വാർഡ് കമ്മിറ്റി പ്രസിഡന്റാണ് പ്രകാശൻ. ഇരുവരുടെയും ആദ്യ മത്സരമാണിത്.