കോഴിക്കോട് : നാമനിർദേശ പത്രികാസമർപ്പണം പൂർത്തിയായി തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ കോഴിക്കോട് കോർപറേഷനിലെ മൂന്ന് മുന്നണികളിലെയും മേയർസ്ഥാനാർഥികളെക്കുറിച്ചുള്ള ചർച്ചകളും സജീവമായി.

എൽ.ഡി.എഫിൽനിന്ന് മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. എസ്. ജയശ്രീ, നടക്കാവ്‌ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻപ്രിൻസിപ്പൽ ഡോ. ബീനാ ഫിലിപ്പ്, യു.ഡി.എഫിൽനിന്ന് ഐ.എം.എ. വനിതാവിഭാഗം മുൻ സംസ്ഥാന ചെയർപേഴ്‌സണും

കോഴിക്കോട്ടെ പ്രമുഖ സ്ത്രീരോഗവിദഗ്ധയുമായ ഡോ. പി.എൻ. അജിത, കോർപറേഷൻ മുൻകൗൺസിലറും അധ്യാപികയുമായിരുന്ന പി. ഉഷാദേവി എന്നിവരെയുമാണ് പരിഗണിക്കുന്നത്. എൻ.ഡി.എ.യിൽ ബി.ജെ.പി. ജില്ലാ സെക്രട്ടറിയും മുൻ കൗൺസിലറുമായ നവ്യാ ഹരിദാസിനെയാണ് പരിഗണിക്കുന്നത്.