കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പി.ടി.എ. റഹിം. എം.എൽ.എ. അറിയിച്ചു.
തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കൽ, കർഷകർക്ക് വളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകൽ, തെങ്ങ് കയറ്റ യന്ത്രങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.
കൃഷിവകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവള്ളൂർ, കൂരാച്ചുണ്ട്, കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തുകളെയും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.