കുന്ദമംഗലം : കുന്ദമംഗലത്ത് തിരഞ്ഞെടുത്ത 91 പേർക്ക് കോവിഡ് പരിശോധന നടത്തി. ചാത്തമംഗലം, കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തുകളിൽ നിരീക്ഷണത്തിലിരിക്കുന്നവരുടെ സ്രവമാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. വര്യട്ട്യാക്ക് പ്രീമെട്രിക് ഹോസ്റ്റലിലാണ് ക്യാമ്പ് നടത്തിയത്. പതിമംഗലത്ത് കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായ ഏഴുപേരെയും പരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കൽ ഓഫീസർമാരായ ഡോ. സുനിൽകുമാർ, ഡോ. ഹസീന കരീം എന്നിവർ നേതൃത്വം നൽകി.