.
കോഴിക്കോട്: കെ.പി.സി.ടി.എയുടെ നേതൃത്വത്തില്‍ കോളേജ് അധ്യാപകര്‍ വഞ്ചനാദിനം ആചരിച്ചു. 14 കൊല്ലം കാത്തിരുന്നു ലഭിച്ച ശമ്പള പരിഷ്‌കരണം ഭാഗികമായി നടപ്പിലാക്കിയ സര്‍ക്കാര്‍, അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞുവെച്ചെന്ന് ആരോപിച്ചാണ് കെ.പി.സി.ടി.എ. സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ കോളേജ് അധ്യാപകര്‍ വഞ്ചനാദിനം ആചരിച്ചത്.
യു.ജി.സി. നെറ്റ്, പി.എച്ച്.ഡി. എന്നിവ നേടി വര്‍ഷങ്ങള്‍ കാത്തിരുന്ന് ജോലിയില്‍ പ്രവേശിച്ച കേരളത്തിലെ കോളേജ് അധ്യാപകര്‍ക്ക് കടുത്ത അവഗണനയാണ് പിണറായി സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് കെ.പി.സി.ടി.എ. ആരോപിച്ചു. 2019 മുതല്‍ ക്ഷാമബത്ത അനുഭവവേദ്യമാകാത്ത കേരളത്തിലെ ഏക വിഭാഗം ജീവനക്കാര്‍ കോളേജ് അധ്യാപകരാണ്. വര്‍ഷങ്ങളായി ശമ്പള വിതരണം താളം തെറ്റുകയാണ്. പരാതി നല്‍കിയാല്‍ പരിഹരിക്കുവാന്‍ ഉള്ള സംവിധാനം സ്പാര്‍ക്കില്‍ ഇല്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി നിഷ്‌ക്രിയനാണെന്നും അധ്യാപകര്‍ ആരോപിച്ചു.
നല്‍കാമെന്ന് മുമ്പ് ഉത്തരവുണ്ടായിരുന്ന, 2016 മുതല്‍ 2019 വരെയുള്ള അര്‍ഹിക്കുന്ന ശമ്പളവും പുതിയ ഉത്തരവിലൂടെ നിഷേധിക്കപ്പെട്ടു. ഇത് അധ്യാപകരോടുള്ള കടുത്ത വഞ്ചനയാണ്. വേതനം അദ്ധ്വാനത്തിന്റെ പ്രതിഫലമാണ്. അത് അധ്യാപകരുടെ അവകാശമാണ്. അത് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ശമ്പളം തടഞ്ഞുവെക്കുന്ന സര്‍ക്കാര്‍ അനീതിക്കെതിരെ പ്രത്യക്ഷസമരത്തിലേക്കിറങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ടി മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് എന്നിവര്‍ പറഞ്ഞു.
Content Highlights: kpcta protest day
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..