കോഴിക്കോട്: ജയൻ ജനമനസ്സുകളിൽ എന്നും നിലനിൽക്കുന്ന മഹാനടനാണെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ. ജയൻ ഫൗണ്ടേഷൻ കേരള സംഘടിപ്പിച്ച ജയൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.

ജയൻ ഫൗണ്ടേഷൻ സെക്രട്ടറി എം. രാജൻ ആമുഖ പ്രഭാഷണവും ഭാനുപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് മദനനെ ചടങ്ങിൽ ആദരിച്ചു. ജയൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എ.എൻ. ഗോപകുമാർ, കമാൽ വരദൂർ, കെ.സി. അബു, ടി.വി. ബാലൻ, വിൽസൺ സാമുവൽ, എ.കെ. പ്രശാന്ത്, പി.ജി. ജയചന്ദ്രൻ, ടി.പി. അനൂപ്, രജീന്ദ്രകുമാർ, ദേവസ്യ, സന്ദീപ് സത്യൻ, നിജീഷ് കാക്കൂർ എന്നിവർ സംസാരിച്ചു. സ്മൃതിസദസ്സിന്റെ ഭാഗമായി സ്മൃതി ചിത്രരചനയും നടന്നു.