കോഴിക്കോട്: നിപ വൈറസ് ഭീതി പൂർണമായും ഒഴിയുന്നു. സമ്പർക്കപ്പട്ടികയിൽ ഒരാളും ഇപ്പോഴില്ല. ഇതുവരെ രോഗം ബാധിച്ചവരിൽനിന്ന് വൈറസ് ബാധയേൽക്കാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരെ നിരീക്ഷിക്കുന്നത് അവസാനിപ്പിച്ചത്. ഗവ. ഗസ്റ്റ്ഹൗസിൽ പ്രവർത്തിച്ചിരുന്ന നിപ കൺട്രോൾ റൂം കളക്ടറേറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസിലാണ് ഇപ്പോഴുള്ളത്.

ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പനി ബാധിച്ച രണ്ടുപേർ നിരീക്ഷണത്തിലുണ്ട്. ഒരാൾക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും നിപയാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.