ദർശനം ഗ്രന്ഥശാലയുടെ വനിതാ ദിനാഘോഷം ശിശുക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി മീരാ ദർശക് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയില്‍ അഞ്ച് ദിവസം നീളുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശിശുക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി മീരാ ദര്‍ശക് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.പി. ആയിഷബി അധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ.ശാലിനി, സ്‌നേഹ കുടുംബശ്രീ സെക്രട്ടറി സിംല രാഘവന്‍ , സൗഹൃദം സ്വയം സഹായ സംഘം സെക്രട്ടറി പ്രസന്ന നമ്പ്യാര്‍ , പി.കെ.ശാന്ത എന്നിവര്‍ ആശംസ നേര്‍ന്നു. സി.എന്‍.സുഭദ്ര സ്വാഗതവും എം.എന്‍.രാജേശ്വരി നന്ദിയും പറഞ്ഞു.
വനിതാദിനം മുതല്‍ ഷബിത, സോണിയാ റഫീക്ക്, സന്ധ്യ.ഇ, ബിന്ദു ജഗദീഷ്, പി.എം.സുലോചന, സൗദ റഷീദ്, ലതാലക്ഷ്മി എന്നിവരുടെ കഥകള്‍ ദര്‍ശനം ഓണ്‍ലൈന്‍ വായന മുറിയില്‍ ലഭ്യമാകും. ഈ കഥകളെ അടിസ്ഥാനമാക്കി പ്രതിദിന വായന മത്സരവും വിജയി കള്‍ക്ക് പ്രമുഖ സാഹിത്യകാരന്‍മാര്‍ കയ്യൊപ്പിട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്കുകയും ചെയ്യും.
Content Highlights: Kozhikode news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..