കോഴിക്കോട്: മെഡിക്കൽകോളേജിൽ എട്ടാംവാർഡിൽ രോഗിയെ കെട്ടിയിട്ട സംഭവത്തിൽ കഴിഞ്ഞദിവസം മാതൃഭൂമിയിൽ വന്ന തന്റെ വിശദീകരണം തെറ്റായാണ് പ്രസിദ്ധീകരിച്ചതെന്ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി. രമേശൻ. രോഗിയുടെ തുടർചികിത്സ തീരുമാനിക്കേണ്ടത് ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടറാണ് എന്നുമാത്രമാണ് താൻ പറഞ്ഞത്. മാനസികരോഗ്യവിദഗ്ധനല്ലാത്തതിനാൽ രോഗിയുടെ ചികിത്സയെപ്പറ്റി ആധികാരികമായി തനിക്ക് പറയാനാവില്ല.

മാനസികാസ്വാസ്ഥ്യമാണെങ്കിലും കെട്ടിയിട്ട് ചികിത്സിക്കുന്നത് അശാസ്ത്രീയവുംമനുഷ്യത്വരഹിതവുമാണെന്ന് താൻ പറഞ്ഞിട്ടില്ല. ഈയൊരു പരാമർശത്താൽ മെഡിക്കൽകോളേജിലെ ഡോക്ടർമാർക്കെതിരേ പരാതിയുയർന്നതായി അറിഞ്ഞെന്ന് ഡോ.രമേശൻ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.