കോഴിക്കോട്: സംസ്ഥാന യുവജനബോർഡ്, ജില്ലാ സ്പോട്സ് കൗൺസിലുമായി സഹകരിച്ച് മാനാഞ്ചിറയിൽ ലോകകപ്പ് ഫുട്ബോൾ വലിയ സ്‌ക്രീനിൽ കാണാനുള്ള സൗകര്യമൊരുക്കി. സെമിഫൈനൽമുതലുള്ള കളികളാണ് പ്രദർശിപ്പിക്കുക.

എ. പ്രദീപ്കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി. ഷിലാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ഇ. അനൂപ് സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ജെ. മത്തായി സ്വാഗതവും കോർപ്പറേഷൻ കോ-ഓർഡിനേറ്റർ എ. സിജിത് ഖാൻ നന്ദിയും പറഞ്ഞു.