കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്കായി അവശ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കി കോഴിക്കോട് ബി.ഇ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് കൂട്ടായ്മ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികളെ സഹായിക്കുന്നതിനായുള്ള 'ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി കളക്ഷന്‍ സെന്റര്‍ തുറന്നാണ് അവശ്യവസ്തുക്കള്‍ സംഘടിപ്പിച്ചത്.  

കളക്ഷന്‍ സെന്ററിലൂടെ ശേഖരിച്ച വസ്തുക്കള്‍ ബി.ഇ.എം.ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നിഷാ കുമാരി, എന്‍.എസ്.എസ് ലീഡര്‍മാരായ അബിയ, ഫിദ എന്നിവര്‍ നഴ്‌സിംഗ് ഓഫീസര്‍ വി.പി. സുമതിക്ക് കൈമാറി.

Content Highlights: Kozhikode BEM Higher secondary school NSS volunteers donated essential items to covid patients