കോഴിക്കോട് : ലോകം കോവിഡ് മഹാമാരിയിൽ അതിജീവനത്തിനായി പൊരുതുമ്പോൾ സഹജീവികളുടെ ദുരിതമകറ്റാൻ ത്യാഗ സജ്ജരായി രംഗത്തിറങ്ങണമെന്ന് കെ.എൻ.എം. (മർകസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമദ് കുട്ടി, ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി, ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാർ അലി, ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് എന്നിവർ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ജീവിതം വഴിമുട്ടിയവർക്ക് കൈത്താങ്ങാവാൻ ഈ ആഘോഷവേളയിൽ വിശ്വാസികൾ പ്രതിജ്ഞ ചെയ്യണം.

മഹാമാരിയെ പ്രതിരോധിക്കുന്ന പശ്ചാത്തലത്തിൽ സഹജീവികളുമായി പങ്ക് വെക്കലിന്റെയും കരുതലിന്റെയും ജീവിതക്രമങ്ങളെ ശക്തിപ്പെടുത്താൻ ബലി പെരുന്നാൾ പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി.എൻ. അബ്ദുൽ ലത്വീഫ് മദനി, ജന. സെക്രട്ടറി ടി.കെ. അശ്റഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു.