കോഴിക്കോട് : യൂത്ത് ലീഗ് ദിനത്തിൽ ശാഖാതലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ അണുനശീകരണം നടത്തി. കുന്ദമംഗലം ആനപ്പാറ ഹെൽത്ത് സെന്ററിൽനടന്ന അണുനശീകരണ യജ്ഞം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.

കോവിഡ് 19 സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ച ഏറെ ഗുരുതരമായ സാഹചര്യം പരിഗണിച്ചാണ് ഇത്തരം ഒരു യജ്ഞത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഒ. ഹുസ്സൈൻ, അരിയിൽ അലവി, എ.കെ. ഷൗക്കത്തലി, എം. ബാബുമോൻ, ഒ.എം. നൗഷാദ്, കെ. ജാഫർ സാദിഖ്, കെ.പി. സൈഫുദ്ദീൻ എന്നിവർ നേതൃത്വം കൊടുത്തു. മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവർ വിവിധ ഇടങ്ങളിൽ പരിപാടിക്ക് നേതൃത്വം നൽകി.