കോഴിക്കോട് : മെഡിക്കൽ കോളേജിൽ രണ്ട് കോവിഡ് മരണം കൂടി. കല്ലായി പള്ളിക്കണ്ടി കെ.ടി. ഹൗസിൽ ആലിക്കോയ (77), മലപ്പുറം സ്വദേശി മുഹമ്മദ് (63) എന്നിവരാണ് വ്യാഴാഴ്ച കോവിഡ് ഐ.സി.യു. വാർഡിൽ മരിച്ചത്.

കോവിഡ് പോസിറ്റീവായ ബന്ധുക്കളുമായി സമ്പർക്കത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴുപേർ കോവിഡ് ബാധിച്ച് വിവിധ എഫ്.എൽ.ടി.സി.കളിൽ ചികിത്സയിലുണ്ട്. 25-ന് കോവിഡ് പോസിറ്റീവായതോടെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായി തുടരുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് രാവിലെ ഏഴരയോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: ആയിഷാബി

മക്കൾ: യൂനുസ് അലി, രിഫായിഖ് അലി, അംജദ് അലി, നയീം അലി, ഷഹനാസ്, മുഹ്സിനത്ത്. മരുമക്കൾ: മാമുക്കോയ, ഷൈജുൽ ഫബീഷ്. മുഹമ്മദിനെ പ്രമേഹം, രക്തസമ്മർദം, ക്ഷയം തുടങ്ങിയ രോഗങ്ങൾ ഗുരുതരരമായതോടെ 18-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.