കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മെഡിക്കൽ കോളേജിലേക്ക് കിടക്കകൾ നൽകി.

പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ കെ.ജി.ഒ.എ. ജില്ലാ ട്രഷറർ എൻ.കെ. രഞ്ജിത്തിൽനിന്ന് കിടക്കകൾ ഏറ്റുവാങ്ങി.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജിത്ത്‌ കുമാർ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ബീന ഫിലോമിന, അക്കൗണ്ട്സ് ഓഫീസർ അനിൽ കുമാർ, സയന്റിഫിക് ഓഫീസർ ഡോ. അശോകൻ കുറ്റിയിൽ, കെ.ജി.ഒ.എ. ഏരിയാ സെക്രട്ടറി ഡോ. സച്ചിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.