കോഴിക്കോട് : സ്വകാര്യബസുകളുടെ റോഡ് ടാക്സ് അടയ്ക്കുന്നതിനുള്ള കാലാവധി രണ്ടുമാസത്തേക്ക് നീട്ടിനൽകിയേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും. ടാക്സ് അടയ്ക്കേണ്ട തീയതി കഴിയുന്ന മുറയ്ക്കാണ് നീട്ടി നൽകുക. െസപ്റ്റംബർ 30വരെയോ ഒക്ടോബർ 15വരെയോ ആണ് നീട്ടിനൽകാൻ ധാരണയായത്.

ഇത് സംബന്ധിച്ച് ഫയൽ ധനകാര്യമന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചശേഷമാണ് അന്തിമ തീരുമാനമുണ്ടാകുകയെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

സ്വകാര്യബസുകൾ സമരം നടത്താനൊരുങ്ങുന്പോഴാണ് ഗതാഗതവകുപ്പിന്റെ ഈ തീരുമാനം.