കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പേഷ്യന്റ് കെയർ ടേക്കർ തസ്തികയിലേക്കുനടന്ന അഭിമുഖത്തിൽനിന്ന് ഒഴിവാക്കുന്നുവെന്നാരോപിച്ച് ദിവസവേതന തൊഴിലാളികൾ പ്രതിഷേധിച്ചു. മെഡിക്കൽ കോളേജിലെ പിരിച്ചുവിട്ട ദിവസവേതന തൊഴിലാളികളെ അഭിമുഖത്തിനായി പരിഗണിച്ചില്ലെന്ന് കേരള എച്ച്.ഡി.എസ്. സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ദിനേശ് പെരുമണ്ണ ആരോപിച്ചു.

കോഴിക്കോട് : സംസ്ഥാന സർക്കാരിനെയും സർവകലാശാലകളെയും മറികടന്ന് സംസ്ഥാനത്തെ മൂന്ന് കോളേജുകൾക്ക് സ്വയംഭരണാനുമതി നൽകാനുള്ള യു.ജി.സി. നയത്തിനെതിരേ എസ്.എഫ്.ഐ. പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ്, ജില്ലാ സെക്രട്ടറി ടി. അതുൽ, പ്രസിഡന്റ് ആർ. സിദ്ധാർഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിനാൻ ഉമ്മർ, എം.കെ. ബിബിൻ രാജ്, എം. ആതിര, അലൈഡ ഗിരീഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന്റെ ഭാഗമായി.