കോഴിക്കോട് : പാലത്തായിലെ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ദർശൻ യുവജനസമിതി ജില്ലാകമ്മിറ്റി ദീപംതെളിയിച്ച് പ്രതിഷേധിച്ചു.

മഹിളാ കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ലതികാ സുഭാഷ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. സിറാജ് പയ്യടിമീത്തൽ അധ്യക്ഷനായി. മുൻമന്ത്രി വി.സി. കബീർ, യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, സിനിമാനടി സീമാ ജി. നായർ, നിഷാ സോമൻ, പരശുവേക്കൽ രാധാകൃഷ്ണൻ, പ്രേംരാജ് കായക്കൊടി തുടങ്ങിയവർ സംസാരിച്ചു.