കോഴിക്കോട് : ജില്ലയിൽ വ്യാഴാഴ്ച 42 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമാകാത്ത ആറ് കേസുകളും റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയവരിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. 57 പേർ വ്യാഴാഴ്ച രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

വിദേശത്തുനിന്ന് എത്തിയവർ: നാദാപുരം- 1 പുരുഷൻ (42),

ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ: മണിയൂർ -1 സ്ത്രീ (29)

സമ്പർക്കം വഴി പോസിറ്റീവ് ആയവർ: കോഴിക്കോട് കോർപ്പറേഷൻ- 5, ഡിവിഷൻ 46 - സ്ത്രീ (37), ഡിവിഷൻ 36 - പുരുഷൻ (39), മെഡിക്കൽ കോളേജ് - സ്ത്രീ (23), ബേപ്പൂർ - പുരുഷൻമാർ (29, 30), ചെങ്ങോട്ട്കാവ് -2 പുരുഷൻ (55), സ്ത്രീ (18), കക്കോടി- 1 സ്ത്രീ (24), വടകര - 5 പുരുഷൻ (54), സ്ത്രീ (41, 42, 67) പെൺകുട്ടി (17), പെരുവയൽ - 5 പുരുഷൻമാർ (45, 27, 28, 58) സ്ത്രീ (50), കോടഞ്ചേരി - 1 സ്ത്രീ (63), കൂടരഞ്ഞി - 1 പുരുഷൻ (43), ഒളവണ്ണ - 1 പുരുഷൻ (35), കൊയിലാണ്ടി - 6 പുരുഷൻമാർ (37, 37, 39), സ്ത്രീകൾ (42,54) ആൺകുട്ടി (9), രാമനാട്ടുകര - 5 പുരുഷൻ (27),സ്ത്രീകൾ (35,58), ആൺകുട്ടി (10), പെൺകുട്ടി (9), പുറമേരി -1 സ്ത്രീ (87), വില്യാപ്പള്ളി -1 പുരുഷൻ (27)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ: കോഴിക്കോട് കോർപ്പറേഷൻ - ഡിവിഷൻ 38 പുരുഷൻ (44), കല്ലായി - പുരുഷൻ (36), ഡിവിഷൻ- 74 സ്ത്രീ (54), കൊയിലാണ്ടി - പുരുഷൻ (41), കൊടുവള്ളി - പുരുഷൻ (42), കക്കോടി - പുരുഷൻ (40)

ഇപ്പോൾ 704 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.