കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരദേശ റിലീഫിന്റെ ഭാഗമായി സൗത്ത് മണ്ഡലത്തിൽ 1200 കുടുംബങ്ങൾക്ക് പെരുന്നാൾക്കിറ്റ് വിതരണംചെയ്തു. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.വി. ഉസ്മാൻകോയ അധ്യക്ഷനായി.

ജനറൽസെക്രട്ടറി എ.വി. അൻവർ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ, വൈസ് പ്രസിഡന്റ് കെ. മൊയ്തിൻകോയ, പി.വി. അവറാൻ, പി. സക്കീർ, എ.ടി. മൊയ്തീൻകോയ, പി.ടി. ആലി, എം.എ. നിസാർ, ഫൈസൽ പള്ളിക്കണ്ടി, എം.പി. മൊയ്തീൻബാബു എന്നിവർ പങ്കെടുത്തു.