കോഴിക്കോട് : ഗവ. മെഡിക്കൽകോളേജിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർകൂടി മരിച്ചു. ചികിത്സയിലായിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി തളിയാട്ടുപറമ്പിൽ നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി മംഗലംതൊടി സിറാജുദ്ദീൻ (72) എന്നിവരാണ് മരിച്ചത്.

ചുമയും ശ്വാസതടസ്സവുമായി ബീച്ച് ജനറൽ ആശുപത്രിയിലെത്തിയ നൗഷാദിനെ കോവിഡ് പരിശോധനയിൽ പോസിറ്റീവായതിനെത്തുടർന്ന് 26-ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ബുധനാഴ്ച പുലർച്ചെ കോവിഡ് ഐ.സി.യു.വിലേക്ക് മാറ്റി. വീണ്ടും സ്ഥിതി മോശമായതോടെ വെൻറിലേറ്ററിലേക്ക് മാറ്റി. അതിനിടെ ഹൃദയാഘാതവുമുണ്ടായി.