കോഴിക്കോട് : ബി.ഡി.ജെ.എസ്. നോർത്ത് മണ്ഡലം കമ്മിറ്റിയും റോഡ് ആക്സിഡന്റ് ആക്‌ഷൻ ഫോറവുമായി ചേർന്ന് മാസ്ക് വിതരണം ചെയ്തു. മലാപ്പറമ്പ് സ്റ്റാൻഡിലെ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും ഇഖ്റ ആശുപത്രി പരിസരത്തുള്ള ഓട്ടോ ടാക്സി ഡ്രൈവർമാർക്കുമാണ് മാസ്ക് നൽകിയത്.

ബി.ഡി.ജെ.എസ്. ജില്ലാവൈസ് പ്രസിഡൻറ് സുനിൽകുമാർ പുത്തുർ മഠം റോഡ്, ആക്സിഡന്റ് ആക്‌ഷൻ ഫോറം ജില്ലാ പ്രസിഡന്റ്‌ അനിഷ് മലാപ്പറമ്പ് എന്നിവർചേർന്ന് മുതിർന്നഓട്ടോ ഡ്രൈവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ഷിനോജ് പുളിയോളി, പ്രജിത്ത്, കെ.പി. സക്കീർ ഹുസൈൻ കക്കോടി, പുഷ്പരാജ് കോട്ടൂളി, കെ.എം. മിൻറു, മണികണ്ഠൻ എന്നിവർ സംസരിച്ചു.