കോഴിക്കോട് : ഇക്കുറി പ്ലസ് വൺ പ്രവേശനം പൂർണമായും ഓൺലൈനിൽ. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ അപ്ലൈ ഓൺലൈൻ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.

ജില്ലയിലെ സീറ്റുകൾ

ആകെ സ്കൂളുകൾ- 181(ഗവ.-64, എയ്ഡഡ്-86, അൺഎയ്ഡഡ്-28, സ്പെഷ്യൽ -ഒന്ന്, ടെക്‌നിക്കൽ-രണ്ട്).

ബാച്ചുകൾ -691 (സയൻസ് 325, ഹ്യുമാനിറ്റീസ് 147, കൊമേഴ്‌സ് 219).

സീറ്റുകൾ-34522 (സയൻസ് 16250, ഹ്യുമാനിറ്റീസ് 7336, കൊമേഴ്‌സ് 10936).

ഹെൽപ്പ്‌ ഡെസ്കുകൾ

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ പരിഹരിക്കാൻ ഫോക്കസ് പോയിന്റ് ഹെൽപ്പ്‌്‌ ഡെസ്കുകളുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കൻഡറിവിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിനാണ് ചുമതല

കൗൺസലർമാരുടെ ഫോൺനമ്പറുകൾ

ഷാജി ടി.എം. : 9847073201, നാസർ കുന്നുമ്മൽ: 9946457384, അസ്കർ കെ.: 9846262398 ബഷീർ എൻ. : 9446644005, അൻവർ അടുക്കത്ത്: 9745505068, നജീബ് എൻ.എം.: 9961771189, ശ്രീജിത്ത് ടി.എൻ.: 9447441460, സ്മിത കോണിൽ: 7510218414, ഫരീദ എം.ടി. : 9447634898, ചിത്രേഷ് പി.ജി. : 9497648800, ജഗൽ കുമാർ വി. : 9446507072 ബോണി ജേക്കബ് : 9495617949, മില്ലറ്റ് എം. ചാണ്ടി : 9744045204, അബ്ദുൽ ഗഫൂർ എം.ടി. : 9495642091, അനീസുദ്ധീൻ ഇ. : 9446781675, റെജി സി.: 9447755101, അഭിലാഷ് കെ.: 9961223301 കബീർ പറപ്പൊയിൽ : 9495785006, മാധവാനന്ദ് പി. : 9447276627, ഡോ. പി.കെ. ഷാജി : 9400122233.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

സ്കൂളുകളുടെ കോഡുകൾ ശ്രദ്ധിച്ചുവേണം അപേക്ഷിക്കാൻ. സമാനമായ പേരുള്ള സ്കൂളുകൾ ജില്ലയുടെ പല ഭാഗങ്ങളിലുള്ളതിനാൽ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ആഗ്രഹിക്കാത്തിടത്ത് പ്രവേശനം ലഭിക്കാനിടയുണ്ട്. റഹ്മാനിയ സ്കൂൾ, വട്ടോളി സ്കൂൾ, ചെറുവണ്ണൂർ സ്കൂൾ, പുതിയാപ്പ/പുതിയാപ്പ് സ്കൂൾ എന്നിങ്ങനെയൊക്കെ മാറിപ്പോകാമെന്നതിനാൽ കോഡുകൾ ശ്രദ്ധിച്ചേ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാവൂ.

ജാതിയുടെ ഭാഗം പൂരിപ്പിക്കുമ്പോഴും ശ്രദ്ധവേണം. എസ്.എസ്.എൽ.സി.യിലെയും ഹയർസെക്കൻഡറി പ്രോസ്പക്ടസിലെയും കാറ്റഗറിയിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയുള്ളതിനാൽ പ്രോസ്പക്ടസിലെ നിർദേശങ്ങൾക്കനുസരിച്ചുവേണം ഇത് പൂരിപ്പിക്കാൻ.