കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ കോവിഡ്-19 വ്യാപനം റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ ഭാഗങ്ങളെ കൺടെയ്‌ൻമെന്റ് സോണാക്കി കളക്ടർ സാംബശിവറാവു ഉത്തരവിട്ടു. ചോറോട് പഞ്ചായത്തിലെ രയരങ്ങോത്ത് (1), കടലുണ്ടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ മുണ്ടിക്കൽ താഴം (18), നല്ലളം (42), കപ്പക്കൽ (54) വാർഡുകളും മുക്കം മുനിസിപ്പാലിറ്റിയിലെ (17) വാർഡും പയ്യോളി മുനിസിപ്പാലിറ്റിയിലെ നെല്ലേരി മാണിക്കോത്ത് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മുക്കിലങ്ങാടി (13), ചേളന്നൂർ പഞ്ചായത്തിലെ കുമാരസ്വാമി (13) എന്നീ സ്ഥലങ്ങളാണ് കൺടെയ്‌ൻമെന്റ് സോണാക്കിയത്.