കോഴിക്കോട് : തെരുവോര കച്ചവടക്കാരൻ കുഴഞ്ഞുവീണ്‌ മരിച്ചു. മൂഴിക്കൽ ആനക്കയം റോഡ് കപ്പുറത്ത് മീത്തൽ മരക്കാർ ഹൗസിൽ മുഹമ്മദ് അഷറഫ് (42) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മിഠായിത്തെരുവിൽ കുഴഞ്ഞുവീഴുകയായിരുന്നു. അൽപ്പനേരം റോഡിൽ കിടന്നു. വിവരമറിഞ്ഞെത്തിയ ടൗൺ ഇൻസ്പെക്ടർ എ. ഉമേഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പരേതനായ മരക്കാറിന്റെയും സൈനബിയുടെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് അനീഫ, സുഹറാബി, സൗദ, കദീജ, മുഹമ്മദ് റഫീഖ്, അബ്ദുൾ ഗഫൂർ (ബഹ്‌റൈൻ), അബൂബക്കർ സിദ്ദിഖ്, പരേതനായ ഫാറൂഖ്.

മൃതദേഹം കോവിഡ് പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.