കോഴിക്കോട് : കളക്ടറേറ്റിൽ പെരുവണ്ണാമൂഴി ഡാമിന്റെ പശ്ചാത്തലത്തോടുകൂടിയ അക്വേറിയം ഒരുക്കി. മന്ത്രി ടി.പി. രാമകൃഷ്ണൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ഹാളിന് സമീപമാണ് സ്ഥാപിച്ചത്.

പോളികാർപ്പ് ഇനത്തിലുള്ള മത്സ്യങ്ങളാണ് വളർത്തുന്നത്. പടനിലം ഗ്ലാസ് ആർട്ട്, സഫ പെറ്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് അക്വേറിയം നിർമിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ സ്പോൺസർ ചെയ്തത്. ജെ.ഡി.ടി. ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികളാണ് തുടർന്നുള്ള പരിപാലനം നടത്തുക. കളക്ടർ സാംബശിവ റാവു, എ.ഡി.എം. റോഷ്‌നി നാരായണൻ, വകുപ്പ് തല ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.