കോഴിക്കോട് : കൊളത്തറയിലുള്ള കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഹാൻഡിക്കാപ്പ്ഡ് പ്ലസ് വൺ പ്രവേശനത്തിന് കാഴ്ച-ശ്രവണ പരിമിതിയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കാഴ്ചപരിമിതർക്ക് ഹ്യുമാനിറ്റീസ് വിഭാഗത്തിലും ശ്രവണ പരിമിതിയുള്ളവർക്ക് കൊമേഴ്‌സ് വിഭാഗത്തിലുമാണ് പ്രവേശനം. സ്‌കൂളിൽനിന്ന് ഫോം വിതരണം ചെയ്യും.

പ്രവേശനം കിട്ടുന്നവർക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. ഫോൺ-9895387900, 0495 2422201.