കോഴിക്കോട് : പൊതുജനത്തെ ആനയോളം വലുപ്പത്തിൽക്കണ്ട് അവരെ സേവിച്ച പാരമ്പര്യമാണ് കോൺഗ്രസിന്റേതെന്നും അവരെ കുരുടൻമാരാക്കി വഞ്ചിക്കുന്ന ഏർപ്പാട് കോൺഗ്രസിനില്ലെന്നും കെ.പി.സി.സി. ജനറൽസെക്രട്ടറി കെ. പ്രവീൺകുമാർ പറഞ്ഞു.

മാറാട് കലാപത്തിലും ജയകൃഷ്ണൻ വധക്കേസിലും ഉൾപ്പെടെ നടന്ന ബി.ജെ.പി., സി.പി.എം. ഒത്തുതീർപ്പുകളുടെ കഥകളെക്കുറിച്ച് നാട്ടുകാർക്ക് നല്ല ബോധ്യമുണ്ട്. എന്നും മതേതരത്വത്തിന്റെ കാവലാളായ കെ. മുരളീധരനെ വർഗീയതയുടെ ആലയിൽ കെട്ടിയിടാൻ കിട്ടാത്തതിന്റെ വിഷമം ബി.ജെ.പി.ക്കാർ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സ്വന്തം പാർട്ടിയിൽനിന്ന് താത്‌കാലിക വിട്ടുനിൽക്കലും തിരിച്ചുവരവുമൊക്കെ രാഷ്ട്രീയലോകത്ത് സാധാരണമാണെന്നും കെ. പ്രവീൺകുമാർ പറഞ്ഞു.