കോഴിക്കോട് : പക്ഷാഘാതം മൂലം ശരീരത്തിന്റെ ഒരുവശം പൂർണമായും തളർന്ന വിദേശ വനിതയ്ക്ക് ഒരു മാസത്തിന് ശേഷം നടത്തിയ ന്യൂറോ ഇന്റർവെൻഷൻ ചികിത്സയിലൂടെ പുതുജീവൻ നൽകി മെയ്‌ത്ര ഹോസ്പിറ്റൽ. എൻഡോവാസ്കുലർ റിവാസ്കുലറൈസേഷൻ അഥവാ എൻഡോവാസ്കുലർ ഇൻട്രാക്രാനിയൽ സി.ടി.ഒ. ആൻജിയോപ്ലാസ്റ്റി ആൻഡ് സ്റ്റെന്റിങ്‌ എന്ന അത്യാധുനിക പിൻഹോൾ രീതിയിലൂടെയാണിത്.

പക്ഷാഘാതത്തിൽ സംസാരശേഷി നഷ്ടമാവുകയും ശരീരത്തിന്റെ വലതുഭാഗം പൂർണമായും തളർന്നുകിടപ്പിലാവുകയും ചെയ്ത ഒമാനിൽ നിന്നുള്ള 64 വയസ്സുകാരി ഷംസ മുഹമ്മദ് ഹിലാൽ അൽ ബലൂഷിക്കാണ് പുതുജീവൻ ലഭിച്ചത്.

ന്യൂറോ ഇന്റർവെൻഷന്‌ നേതൃത്വം നൽകിയത് സീനിയർ കൺസൾട്ടന്റ്-എൻഡോവാസ്കുലർ, ന്യൂറോ ആൻഡ് ബോഡി ഇന്റർവെൻഷൻസ് ഡോ. പി.കെ. മുഹമ്മദ് റഫീക്ക് ആണ്.

ചെയ൪മാ൯-സെന്റ൪ ഓഫ് ന്യൂറോ സയ൯സസ് ഡോ. കെ.എ. സലാം, സീനിയർ കൺസൾട്ടന്റ്-ന്യൂറോളജി ഡോ. വി.വി. അഷ്‌റഫ്, ന്യൂറോ അനസ്തേഷ്യോളജിസ്റ്റുകളായ ഡോ. എ.വി. കണ്ണ൯, ഡോ. ഗോപാൽ, ഡോ. നിതിൻ, ഡോ. സ്മേര, ഹെമറ്റോളജിസ്റ്റ് തുടങ്ങിയവരും ചികിത്സാസംഘത്തിലുണ്ടായിരുന്നു.