കോഴിക്കോട് : ഭാര്യയുടെ മാതാവിനും സഹോദരിക്കും പിന്നാലെ മരിച്ച പറമ്പിൽബസാർ സ്വദേശി മുഹമ്മദാലിയുടെ കോവിഡ് സ്രവ പരിശോധനാഫലം നെഗറ്റീവ്. വൃക്ക രോഗിയായിരുന്നു.

തിങ്കളാഴ്ച മരിച്ച മുഹമ്മദാലിയുടെ മൃതദേഹം പരിശോധനാഫലം വന്നശേഷം ചൊവ്വാഴ്ചയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ഭാര്യയുടെ മാതാവും സഹോദരിയും കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.