കോഴിക്കോട് : റോട്ടറി ക്ലബ്ബ് സർക്കാർ സ്ഥാപനങ്ങൾക്ക് സ്വയം പ്രവർത്തിക്കുന്ന (സെൽഫ്) സാനിറ്റൈസർ ഉപകരണം വിതരണം ചെയ്തു. സാനിറ്റൈസർ ഉപകരണം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. പ്രമോദിന് റോട്ടറി ക്ലബ്ബ് പ്രിസിഡൻറ്‌ പി.സി.കെ. രാജൻ കൈമാറി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ. അശോകൻ, മനീഷ എന്നിവർ പങ്കെടുത്തു. പുതിയങ്ങാടി വില്ലേജ് ഓഫീസിനും ഉപകരണം കൈമാറി.

അനുമോദിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടിപ്പോയ റിമാൻഡ് തടവുകാരനായ അമ്പായത്തോട് ആഷിക്കിനെ പിടികൂടിയ സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെൻറ് യൂണിറ്റിലെ എസ്.ഐ. വിജയൻ, സി.പി.ഒ. സിബീഷ് എന്നിവരെ അനുമോദിച്ചു. അസി. കമ്മിഷണർ പി.കെ. രാജു, ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, കെ.പി.ഒ.എ. സംസ്ഥാന നിർവാഹക സമിതി അംഗം പി.ടി. മുരളീധരൻ, കെ.പി.എ. ജില്ലാ പ്രസിഡന്റ് പവിത്രൻ, മാത്യു എന്നിവർ സംസാരിച്ചു.