കോഴിക്കോട് : കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ 15-ാംവാർഡ് ചുണ്ടുപുറം, 25-ാംവാർഡ് മോഡേൺ ബസാർ, 28-ാംവാർഡ് കൊടുവള്ളി ഈസ്റ്റ്, 30 -ാം വാർഡ് കൊടുവള്ളി വെസ്റ്റ് തുടങ്ങിയ സ്ഥലങ്ങളും ഒഞ്ചിയം പഞ്ചായത്ത്, ചോറോട് പഞ്ചായത്തിലെ നാലാംവാർഡ് വള്ളിക്കാട്, 10-ാംവാർഡ് ചോറോട് ഈസ്റ്റ്, വാർഡ് 12 പാഞ്ചേരിക്കാട്, 20-ാം വാർഡ് മുട്ടുങ്ങൽ, ചാത്തമംഗലം പഞ്ചായത്തിലെ മൂന്നാംവാർഡ് മുട്ടയം, നാലാംവാർഡ് മലയമ്മ ഈസ്റ്റ്, അഞ്ചാംവാർഡ് കട്ടാങ്ങൽ, 18-ാംവാർഡ് കോഴിമണ്ണ, മുക്കം മുനിസിപ്പാലിറ്റിയിലെ 18-ാം കണക്കുപറമ്പ് എന്നിവ കൺടെയ്‌ൻമെന്റ് സോണായി.

വാർഡിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനു വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. അടിയന്തര വൈദ്യസഹായത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല. മറ്റുള്ളവർക്ക് വാർഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഭക്ഷ്യ-അവശ്യവസ്തുക്കൾ, മെഡിക്കൽഷോപ്പുകൾ, ആരോഗ്യകേന്ദ്രങ്ങൾ, മറ്റ് അവശ്യസർവീസുകൾ എന്നിവ രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെ തുറക്കാം.

ദുരന്തനിവാരണപ്രവൃത്തികൾ തടസ്സംകൂടാതെ നടത്തുന്നതിനായി ജില്ലാ നിർമിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ എന്നീ വകുപ്പുകളെ കൺടെയ്‌ൻമെന്റ് സോണിൽനിന്ന്‌ ഒഴിവാക്കി. നാഷണലൈസ്ഡ്, സഹകരണബാങ്കുൾ രാവിലെ 10 മുതൽ ഒന്നുവരെ 50 ശതമാനമോ അതിൽ കുറവോ ആളുകളെവച്ച് പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ പാഴ്‌സലുകൾ വിതരണംചെയ്യുന്ന സമയം രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയായിരിക്കും. ചിക്കൻസ്റ്റാളുകൾ രാവിലെ ഏഴുമുതൽ രണ്ടുവരെമാത്രം പ്രവർത്തിപ്പിക്കാം. മിൽക്ക് ബൂത്തുകൾ രാവിലെ അഞ്ചുമുതൽ 10 വരെയും വൈകുന്നേരം നാലുമുതൽ ആറുവരെയും തുറക്കാം.