കോഴിക്കോട് : കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ആനുകൂല്യം മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കണമെന്ന് കോഴിക്കോട് റീജണൽ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസറോട് കയർത്തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാമചന്ദ്രൻ കാവിൽ, സെക്രട്ടറി കെ.എം. സോമൻ, കെ.കെ. രാജൻ, ടി. നാസർ തുടങ്ങിയവർ പങ്കെടുത്തു.