കോഴിക്കോട്: ഏഴു വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 72-കാരൻ അറസ്റ്റിൽ. നടുവണ്ണൂർ കീരിക്കുനി ബാലൻ നായരെയാണ് ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശത്തെത്തുടർന്ന് പോക്സോ പ്രകാരം ബാലുശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി.