കോഴിക്കോട്: ഓൾ ഇന്ത്യാ റബ്ബർ ബോർഡ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഉത്തരമേഖലാ കൺവീനറായി കെ.ടി. രാധാകൃഷ്ണനെയും ജോയന്റ് കൺവീനറായി പി. ഹരിദാസ മേനോനെയും തിരഞ്ഞെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് കെ.ജി. മോഹനൻ സമ്മേളനം ഉദ്ഘാടനംചെയ്തു. കെ.ടി. രാധാകൃഷ്ണൻ അധ്യക്ഷനായി. കെ.എൻ. വിജയചന്ദ്രൻ നായർ, ജോസഫ് ജോസഫ്, ഹരിദാസ മേനോൻ, സുനിൽകുമാർ, പി.വി. രാജേന്ദ്രൻ, ഒ.പി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.