കുറ്റ്യാടി: വോളിബോളിന്റെ ഈറ്റില്ലമായ കുറ്റ്യാടി വീണ്ടും ആവേശത്തിൽ. രണ്ട് വർഷം മുമ്പ് സംസ്ഥാന സീനിയർ വോളിബോൾ മേളയ്ക്ക് ആതിഥ്യമരുളിയ കുറ്റ്യാടി ഇപ്പോൾ ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൻറെ തിരക്കിലാണ്. ഒട്ടേറെ ദേശീയ താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനത്തെ തന്നെ മികച്ച സ്പോർട്സ് ക്ലബ്ബുകളിൽ ഒന്നായ ഫാസ് കുറ്റ്യാടി സംഘടിപ്പിക്കുന്ന കെ.വി. കുഞ്ഞമ്മദ് മെമ്മോറിയൽ ചാമ്പ്യൻഷിപ്പാണ് ആദം മാസ്റ്റർ സ്മാരക ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നത്.
ജില്ലയിലെ മികച്ച പുരുഷ-വനിതാ ടീമുകൾ മാറ്റുരച്ചു കൊണ്ടിരിക്കുന്ന മത്സരങ്ങൾ കാണാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വോളി പ്രേമികൾ ദിവസവും എത്തുന്നുണ്ട്. ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങി. കലാശ പോരാട്ടങ്ങൾ ഞായറാഴ്ച നടക്കും.