കോഴിക്കോട്: അരലക്ഷം രൂപ തിരിച്ചേൽപ്പിച്ചയാൾക്ക് മഹല്ല് കമ്മിറ്റി അത്രയും തുക തിരിച്ചുനൽകി അനുമോദിച്ചു. കൊമ്മേരി തുമ്പയിൽ വെളുത്തേടത്ത് അജിത്ത്കുമാറിനെയാണ് മഹല്ല് കമ്മിറ്റി പണവും മെമന്റോയും നൽകി അനുമോദിച്ചത്.
കൊമ്മേരി സ്വദേശി കദീജയുടെ നഷ്ടപ്പെട്ട പണമാണ് അജിത്ത് തിരിച്ചേൽപ്പിച്ചത്. കൗൺസിലർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യക്ഷനായി. ഖത്തീബ് കബീർ ഫൈസി, പി.ടി. അബ്ദുള്ളക്കോയ, എം. സീതി, കവിത അരുൺ, എം.എം. ഹരിദാസ്, പാലോത്ത് മോഹനൻ, അസീസ് ബാബു, കെ.ടി. അബ്ദുള്ളക്കോയ, പി.കെ. റഫീഖ്, സലീം എന്നിവർ സംസാരിച്ചു.