കോഴിക്കോട്: ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ വിയോഗത്തിൽ മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അനുശോചിച്ചു. അഞ്ചു പതിറ്റാണ്ടായി ഡൽഹിയിലെ കോൺഗ്രസിൽ ഉയർന്നുകേട്ടതായിരുന്നു അവരുടെ പേര്. ഉത്തർപ്രദേശിൽനിന്നുള്ള പാർലമെന്റ് അംഗവും പിന്നീട് ഡൽഹിയിലെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന നിലയ്ക്കും ശ്രദ്ധേയയായി. ഡൽഹിയുടെ മുഖച്ഛായ മാറ്റി. തലസ്ഥാന നഗരിക്ക് പുതിയൊരു പേരും പെരുമയും ഉണ്ടാക്കിക്കൊടുത്ത കഴിവുറ്റ കോൺഗ്രസ് നേതാവ് കൂടിയായിരുന്നു അവരെന്ന് കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.