കോഴിക്കോട്: രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും സാന്ത്വനരംഗത്ത് സേവനത്തിനായി കൂട്ടായ്മ രൂപവത്കരിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വൃദ്ധരെയും കുട്ടികളെയും അശരണരായവരെയും സംരക്ഷിക്കാൻ കേരളസമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ വൊളന്റിയർസംഗമത്തിന്റെ ഉദ്ഘാടനവും ഹോംകെയർ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. പരിപാടിയിൽ സുരക്ഷാ ഉപദേശകസമിതി ചെയർമാൻ പി. മോഹനൻ അധ്യക്ഷനായി. വൊളന്റിയർമാർക്കുള്ള ബാഡ്ജ് മേയർ തോട്ടത്തിൽ രവീന്ദ്രൻ വിതരണം ചെയ്തു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ., ‘സുരക്ഷ’ ചെയർമാൻ കെ.പി. കുഞ്ഞമ്മദ്കുട്ടി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഡോ. സുരേഷ് കുമാർ, ഡോ. പി.എ. ലളിത, പി. അജയകുമാർ എന്നിവർ സംസാരിച്ചു.

‘ആശങ്കവേണ്ട’

: സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങൾ ഒറ്റപ്പെട്ടസംഭവങ്ങളാണെന്നും ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. പാലിയേറ്റീവ് കെയർ വൊളന്റിയർസംഗമം ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.