കോഴിക്കോട്: മർക്കസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ മദീനയിൽനിന്ന് കൊണ്ടുവന്ന തലപ്പാവ് അണിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരെ ആദരിച്ചു.

സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സി. മുഹമ്മദ് ഫൈസി, വി.പി.എം. ഫൈസി വില്യാപ്പള്ളി, ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് മുസ്‌ല്യാർ ചിയ്യൂർ, അബൂബക്കർ സഖാഫി പന്നൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ എന്നിവർ സംസാരിച്ചു.