
കോഴിക്കോട്: ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ മണിപ്പുർ 127 പോയന്റ് നേടി ചാമ്പ്യൻമാരായി. മധ്യപ്രദേശ് (48) രണ്ടാം സ്ഥാനവും കേരളം (40) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
പുരുഷൻമാരുടെ മാസ്റ്റേഴ്സ് ഒന്ന് വിഭാഗത്തിൽ 44 പോയന്റുമായി തമിഴ്നാട് മുന്നിട്ടു നിൽക്കുന്നു. മാസ്റ്റേഴ്സ് രണ്ട് വിഭാഗത്തിലും (45) മൂന്ന് വിഭാഗത്തിലും (32) കേരളമാണ് ലീഡ് ചെയ്യുന്നത്.