കൊയിലാണ്ടി : നടേരി കാവുംവട്ടം വെളിയണ്ണൂർ സുധീഷ് കുമാറിന് സംസ്ഥാന സർക്കാരിന്റെ ഫോക്‌ലോർ ‘യുവകലാപ്രതിഭ’ പുരസ്കാരം. തെയ്യം, തിറ, ചെണ്ടവാദ്യം, ചമയം, മുഖത്തെഴുത്ത് തുടങ്ങിയ അനുഷ്ഠാന കലകളിൽ സുധീഷ് കുമാറിന്റെ സർഗവൈഭവം കണക്കിലെടുത്താണ് പുരസ്കാരം.

മലബാറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാവുകളിലും തിറകളും തെയ്യങ്ങളും കെട്ടിയാടാറുണ്ട്. വാദ്യകലാകാരൻ കൂടിയാണ്. കേരള ഫോക്‌ലോർ വിഭാഗം, കിർത്താഡ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ തെയ്യം അവതരിപ്പിച്ചിട്ടുണ്ട്.

കാവുംവട്ടം മലയൻകണ്ടി പരേതനായ രാമൻ പണിക്കരുടെയും കാർത്യായനിയുടെയും മകനാണ്. വാദ്യകലാകാരൻമാരായ വെളിയണ്ണൂർ സുനിൽ കുമാർ, വെളിയണ്ണൂർ അനിൽ കുമാർ, ശ്രീകല എന്നിവർ സഹോദരങ്ങളാണ്.