കൊയിലാണ്ടി : നഗരസഭയിൽ എട്ടുപേർക്കുകൂടി കോവിഡ് സ്ഥീരീകരിച്ചു. നഗരസഭയിലെ 38, 39-വാർഡുകളിൽ ബുധനാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 180- പേർക്കാണ് ടെസ്റ്റ് നടത്തിയത്. ഒരു കുടുംബത്തിലെ അഞ്ച്പേർക്കും രണ്ട് ഓട്ടോ ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ കൊയിലാണ്ടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച കോമത്ത്കരയിലുള്ള ഓട്ടോതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം കൊയിലാണ്ടി എം.എം. ഹോസ്പിറ്റിലിൽ ചികിത്സ തേടിയെത്തിയ 39-ാം വാർഡിലെ സ്ത്രീക്കും 38-ാം വാർഡിലെ അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചിരിന്നു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെ 180- പേർക്കാണ് ബാഫക്കി തങ്ങൾ സ്മാരക മദ്രസയിൽ ആൻ്റിജൻ പരിശോധന നടത്തിയത്. ബുധനാഴ്ച രോഗം കണ്ടെത്തിയവരിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ സങ്കീർണമാകുമെന്നാണ് സൂചന.