കൊയിലാണ്ടി: പ്രളയ ദുരിതാശ്വാ സത്തിനായി ബിജു കോസലവും കൂട്ടുകാരും സ്വരൂപിച്ച 30.000 രൂപ പ്രളയബാധിതർക്ക് നൽകി. നഗരസഭാധ്യക്ഷൻ കെ. സത്യനെയാണ് പണമേൽപ്പിച്ചത്. ദുരിതാശ്വാസത്തിനാവശ്യമായ സാധന സാമഗ്രികൾ വാങ്ങി അർഹതപ്പെട്ടവർക്ക് കൊടുക്കാനായി റോട്ടറി ക്ലബ്ബ്‌ കൊയിലാണ്ടിയെ ചുമതലപ്പെടുത്തി. നഗരസഭ ഉപാധ്യക്ഷ വി.കെ. പദ്മിനി, വി. സുന്ദരൻ, റോട്ടറി പ്രസിഡന്റ്‌ വി. ബാലതിലകൻ, സെക്രട്ടറി ജൈജു, അസിസ്റ്റന്റ് ഗവർണർ മേജർ സി. അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.