കൊയിലാണ്ടി: കൊയിലാണ്ടി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റായി സുരേഷ് ബാബുവിനെയും സെക്രട്ടറിയായി ഹരീഷ് മറോളിയെയും ഖജാൻജിയായി എം.വി. മനോഹരനെയുമാണ് തിരഞ്ഞെടുത്തത്. ഡിസ്ട്രിക്ട് മുൻ ഗവർണർ കെ.കെ. സുരേഷ് ബാബു പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. എൻ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ആർ. അജയ്, ഡോ. ഹേമകുമാർ മോഹൻദാസ് എന്നിവർ സംസാരിച്ചു.