പുതുതായി നിർമിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു
അത്തോളി: ശ്രീ കൊറോച്ചാലില്‍ ക്ഷേത്രം കോതങ്കലിന്റെ തിറ മഹോത്സവത്തിന് തുടക്കമായി. ശനിയാഴ്ചയാണ് വിവിധ ചടങ്ങുകളോടെയുള്ള ഉത്സവ പരിപാടി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ഓഫീസിന്റെയും തിരുവായുധപ്പുരയുടെയും ഉദ്ഘാടനം ക്ഷേത്ര തന്ത്രി നാഗത്ത്കാവില്‍ ജയന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ അനില്‍ കുമാര്‍ വള്ളില്‍ നിര്‍വഹിച്ചു.
.jpg?$p=8a7b7b1&&q=0.8)
ചടങ്ങില്‍ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് കെ.വി. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതിയുടെ പ്രഥമ പ്രസിഡന്റ്് വി.കെ. ഗംഗാധരന്‍ നായര്‍, ഡി.ടി.ഡി.സി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മികച്ച ക്യാമറാമാന്‍ മാതൃഭൂമി ന്യൂസിലെ അരുണ്‍ കിഷോര്‍ എന്നിവരെ ആദരിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷിജു തയ്യില്‍, രക്ഷാധികാരി മേച്ചേരി കുഞ്ഞിരാമകുറുപ്പ്, കെ.പി. ഹരിദാസന്‍, ഇ.കെ. മാധവ കുറുപ്പ്, പി. സതീശന്‍, മേച്ചേരി കുട്ടികൃഷ്ണന്‍, ശിവദാസന്‍ പാലോട്ട് മീത്തല്‍ പ്രസംഗിച്ചു. പരമ്പരാഗത ആചാരാനുഷ്ഠനങ്ങളോടെയും വാദ്യാഘോഷങ്ങളോടെയും കാലാകാരന്മാരുടെയും അകമ്പടിയോടുകൂടി എഴുന്നള്ളത്തവും തിറയും നടക്കും.
Content Highlights: korochal temple thira mahothsav begins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..